ഇപി ഉരുളലോടുരുളൽ, ഒപ്പം സിപിഎമ്മും ഉരുണ്ടു കൊണ്ടേയിരിക്കുന്നു.

ഇപി ഉരുളലോടുരുളൽ, ഒപ്പം സിപിഎമ്മും ഉരുണ്ടു കൊണ്ടേയിരിക്കുന്നു.
Nov 13, 2024 06:28 PM | By PointViews Editr

കണ്ണൂർ: "ഞാൻ എഴുതിയവ വിശ്വസ്തനായ ഒരു മാധ്യമപ്രവർത്തകന് എഡിറ്റ് ചെയ്യാൻ കൊടുത്തു, അദ്ദേഹം അത് പുറത്തുവിടുമെന്ന് കരുതുന്നില്ല" എന്ന് ഇ. പി. ജയരാജൻ.തന്റെ ആത്മകഥ ആരെയും പ്രസിദ്ധീകരിക്കാൻ ഏൽപ്പിച്ചിട്ടില്ലെന്ന് ഇ. പി. ജയരാജൻ പറയുന്ന അതേ നാവുകൊണ്ടാണ്, താൻ എഴുതിയത് മാധ്യമ പ്രവർത്തകന് കൊടുത്തിരുന്നു എന്നും അതേ ഇ.പി.ജയരാജൻ പറയുന്നത് എന്നതാണ് പ്രധാന വൈരുദ്ധ്യാത്മക ഭൗതീകവാദം. അത് പറയുമ്പോൾ ഇ പി, താൻ എഴുതിയെന്നും, മാധ്യമ പ്രവർത്തകന് കൊടുത്തിരുന്നു എന്നും സമ്മതിക്കുകയാണ്. അപ്പോൾ പ്രസിദ്ധീകരിച്ചത് സംബന്ധിച്ച് ഇ പി പറയുന്നത് പച്ച നുണയാണ്. എഴുതുകയും കൊടുക്കുകയും ചെയ്തുവെങ്കിൽ പ്രസിദ്ധീകരിച്ചു എന്നതും ഇ പിക്കറിയാം. ഡിസി ബുക്സ് പോലെ ഒരു ഉന്നതനിലവാരമുള്ള സ്ഥാപനം ഒരു വ്യവസ്ഥയുമില്ലാതെയും അറിവും സമ്മതവും കൂടാതെയും പുസ്തകം പ്രസിദ്ധീകരിച്ചു എന്ന് പറയുന്നത് തന്നെ ഭൂലോക കോമഡിയാണ്. ഒരു നോട്ടിസ് അച്ചടിക്കണമെങ്കിൽ പോലും കൃത്യമായ വ്യവസ്ഥകൾ ഉള്ള രാജ്യത്ത് നിന്ന് കൊണ്ട് മണ്ടൻമാരായ അണികളെ പറ്റിക്കാമെന്ന് കരുതി ഇങ്ങനെയൊക്കെ പറയാൻ ഇപിക്കും സിപിഎമ്മിനുംമാത്രമേ കഴിയൂ. ഇനി ബാക്കി വിശദീകരണം കൂടി നോക്കാം - താൻ എഴുതി പൂർത്തിയാക്കിയിട്ടുപോലും ഇല്ലാത്ത പുസ്ത‌കം ഇന്ന് രാവിലെ പ്രകാശനം ചെയ്യുമെന്ന് പറയുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്ന് ഇ പി ജയരാജൻ പറഞ്ഞു. ഡി സി ബുക്‌സ് ഉടമയെ ഉൾപ്പെടെ ബന്ധപ്പെട്ടെന്നും രവി ഡിസി ഇക്കാര്യങ്ങൾ അന്വേഷിക്കാമെന്ന് പറഞ്ഞെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു. ആത്മകഥാ വിവാദത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് ദിവസം ഇത്തരം ഒരു വാർത്ത പുറത്തുവന്നത് തനിക്കെതിരായ ആസൂത്രിതമായ ഒരു നീക്കമാണെന്ന് ഇ പി ജയരാജൻ ആരോപിച്ചു. ഇതിന് മുൻപുള്ള തെരഞ്ഞെടുപ്പ് ദിവസവും ഇത്തരമൊരു വിവാദമുണ്ടാക്കാൻ ശ്രമിച്ചു. തന്റെ അനുവാദമില്ലാതെ പുസ്തകം പ്രസിദ്ധീകരിക്കുമെന്ന് പറയുന്നത് ഡി സി ബുക്സിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം. എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തിന്റെ ഭാഗങ്ങൾ എഡിറ്റ് ചെയ്യാനായി വിശ്വസ്തനായ ഒരു മാധ്യമപ്രവർത്തകനെ ഏൽപ്പിച്ചു. അദ്ദേഹത്തിന്റെ കൈയിൽ നിന്നും ഇത് പുറത്തുപോകുമെന്ന് കരുതുന്നില്ലെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

ആത്മകഥ വിവാദത്തിൽ ഇ പി ജയരാജൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്.

EP keeps rolling and CPM keeps rolling.

Related Stories
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

Nov 13, 2024 10:45 PM

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന്...

Read More >>
ഉപതിരഞ്ഞെടുപ്പ് ദിവസങ്ങളിൽ ഉമ്മൻ ചാണ്ടിയോട് പിണറായി ചെയ്തതിന് കാലം പ്രതികാരം ചെയ്ത് തുടങ്ങിയെന്ന് കെ.സുധാകരൻ.

Nov 13, 2024 05:29 PM

ഉപതിരഞ്ഞെടുപ്പ് ദിവസങ്ങളിൽ ഉമ്മൻ ചാണ്ടിയോട് പിണറായി ചെയ്തതിന് കാലം പ്രതികാരം ചെയ്ത് തുടങ്ങിയെന്ന് കെ.സുധാകരൻ.

ഉപതിരഞ്ഞെടുപ്പ് ദിവസങ്ങളിൽ ഉമ്മൻ ചാണ്ടിയോട് പിണറായി ചെയ്തതിന് കാലം പ്രതികാരം ചെയ്ത് തുടങ്ങിയെന്ന്...

Read More >>
Top Stories